‘സിഐഎ’ സിനിമയിൽ തന്‍റെ കാമുകിയെ കാണായി മെക്സിക്കൻ അതിർത്തി നിയമ വിരുദ്ധമായി ചാടി കടക്കുന്ന അജിപ്പാന്‍റെ സാഹസിക കഥ നമുക്ക് എല്ലാർക്കും അറിയാം. പക്ഷെ അത് തന്നെ ഉപേക്ഷിച്ച കാമുകിയുടെ മുഖത്ത് നോക്കി തനിക്കും വേണ്ട എന്ന് പറയാനായിരുന്നു. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ അത് നേരെ തിരിച്ചു സംഭവിച്ചിരിക്കുകയാണ്. ബദൽ ബാബു എന്ന ഉത്തർ പ്രദേശുകാരനാണ് ഈ കഥയിലെ നായക കഥാപാത്രം.
30 കാരനായ ബാബു തന്‍റെ ഫേസ്‌ബുക്ക് പ്രണയിനിയെ തേടിയാണ് പാകിസ്ഥാനിലേക്ക് നുഴഞ്ഞു കടന്നത്. എന്നാൽ പോലീസ് കയ്യോടെ പിടികൂടി ജയിലിൽ ഇടുകയായിരുന്നു. പക്ഷെ അപ്പോഴും തീർന്നില്ല ബാബുവിന്‍റെ കഷ്ടകാലം, സ്റ്റേഷനിൽ എത്തിയ ‘ഫേസ്‌ബുക്ക് ഫ്രണ്ട്’ തനിക്ക് ഇയാളെ കല്യാണം കഴിക്കാൻ ആഗ്രഹമില്ല എന്ന് കൂടി പറഞ്ഞതോടെ കഥ പൂർണ്ണമായി.
ALSO READ; ഒന്നിനുപുറകെ ഒന്ന്! ന്യൂയോർക്കിലെ നൈറ്റ് ക്ലബ്ബിൽ വെടിവെപ്പ്, നിരവധി പേർക്ക് പരുക്ക്
ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ നിന്നുള്ള ബാദൽ ബാബുവിനെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ (ലാഹോറിൽ നിന്ന് 240 കിലോമീറ്റർ അകലെ) മാണ്ഡി ബഹാവുദ്ദീൻ ജില്ലയിൽ അനധികൃതമായി അതിർത്തി കടന്നതിനാണ് അറസ്റ്റ് ചെയ്തത്. എന്നാൽ രണ്ടര വർഷമായി തന്റെ ഫ്രണ്ട് ആയ സന റാണിയെ വിവാഹം കഴിക്കാനാണ് ബാബു വന്നത് എന്നറിഞ്ഞ പൊലീസ് സനയുമായി സംസാരിക്കുകയായിരുന്നു. എന്നാൽ ബാബുവിന്റെ സാഹസികതയ്ക്കും സനയുടെ മനസിളക്കാനായില്ല. തനിക്ക് വിവാഹത്തിന് താത്പര്യമില്ല എന്നവർ പൊലീസിനെ അറിയിക്കുകയായിരുന്നു.
അപ്പോഴത്തെ സമ്മർദത്തിലാണോ ബാബുവിനെ വിവാഹം കഴിക്കാൻ റാണി വിസമ്മതിച്ച് പോലീസിന് മൊഴി നൽകിയതെന്നും സംശയമുണ്ട്. എന്നാൽ, ‘ആന്‍റി ക്ലൈമാക്സിൽ ‘ഒരു ഇന്ത്യക്കാരൻ രേഖകളില്ലാതെ അതിർത്തി കടന്നതോടെ പാക് ഇന്റലിജൻസ് ഏജൻസികൾ നേരിട്ടെത്തി രണ്ടു കൂട്ടരെയും ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്. ലോക്കപ്പിൽ കിടന്നു ബാബു തന്റെ പ്രണയ കഥ പോലീസുകാരോട് പറഞ്ഞതായും പിടിഐ റിപ്പോർട് ചെയ്തു. ഇതാദ്യമായല്ല പ്രണയിനിയെ അന്വേഷിച്ചു ഇന്ത്യക്കാർ പാകിസ്ഥാൻ അതിർത്തി കടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here