മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയയാളും മകളും വാഹനാപകടത്തിൽ മരിച്ചു; സംഭവം വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് വരുന്നതിനിടെ

car-accident

ആലപ്പുഴ: നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ചത് മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയയാളും മകളും. ആലപ്പുഴ ഹരിപ്പാട് കെവിജെട്ടി ജങ്ഷനിലാണ് അപകടമുണ്ടായത്. ഇന്നോവ കാർ ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടം. വള്ളിക്കുന്ന സ്വദേശി സത്താർ, മകൾ ആലിയ(20) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ കുറേ കാലമായി വിദേശത്തായിരുന്ന സത്താർ മകൾ ആലിയയുടെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്. വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇടിയുടെ ആഘാതത്തെ തുടർന്ന് കാർ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ഉടൻതന്നെ സിത്താറിനെയും ആലിയയെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read- രണ്ടര വയസ്സുകാരി കളിക്കുന്നതിനിടയിൽ കുഴൽകിണറിൽ വീണു; കുടിങ്ങിക്കിടക്കുന്നത് 35 അടി താഴ്ചയിൽ

സംഭവത്തിൽ പൊലീസ് കേസെടുത്തു. സിത്താറിന്‍റെയും ആലിയയുടെയും മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

News Summary- A man and his daughter died in an accident when a car rammed into a parked lorry in Harippad Alappuzha

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News