പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ അപകടം; കാറിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

വാഹനപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വയനാട് പനമരം വരദൂരിലാണ് സംഭവം. വരദൂര്‍ പ്രദീപിന്റെ മകന്‍ അഖില്‍ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

തമിഴ്‌നാട് സ്വദേശികളായ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. താഴെ വരദൂര്‍ ടെലിഫോണ്‍ എക്സേഞ്ചിന് സമീപത്ത് എത്തിയ കാര്‍ തെറ്റായ വഴിയിലേക്ക് പ്രവേശിക്കുകയും റോഡില്‍ ഉണ്ടായിരുന്ന അഖില്‍ വാഹനത്തിന് അടിയില്‍പ്പെടുകയുമായിരുന്നു. ഉടന്‍ തന്നെ നാട്ടുകള്‍ അഖിലിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിങ്കളാഴ്ച അഖിലിന്റെ പിറന്നാളായിരുന്നു. കൂട്ടുകാരോടൊപ്പം പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News