പത്തനംതിട്ടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം ആറന്‍മുളയില്‍ കണ്ടെത്തി; അഴുകിയ ശരീരം ലഭിച്ചത് പമ്പാ നദിയില്‍ നിന്ന്

പത്തനംതിട്ട എടത്തറയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആറന്‍മുള സത്രക്കടവില്‍ പമ്പാ നദിയില്‍ നിന്നും കണ്ടെത്തി. ഈ മാസം ഒന്നിന് സുഹൃത്തിനൊപ്പം പോയ വടശ്ശേരിക്കര തലച്ചിറ സ്വദേശി സംഗീത് സജിയെ പിന്നീട് കാണാതാകുകയായിരുന്നു.

Also Read : ശിവകാശിയില്‍ പടക്ക ശാലകളില്‍ സ്ഫോടനം, പത്ത് പേര്‍ക്ക് ദാരുണാന്ത്യം

ഒക്ടോബര്‍ ഒന്നിന് വൈകിട്ട് സുഹൃത്തായ പ്രദീപിനൊപ്പം 23 കാരനായ സംഗീത് സജി ഓട്ടോറിക്ഷയില്‍ കയറി പോവുകയായിരുന്നു. ഇടത്തറ ഭാഗത്ത് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെയാണ് സംഗീതനെ കാണാതായതെന്നാണ് പ്രദീപ് പറയുന്നത്. കടയുടെ സമീപത്ത് തോട്ടിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ടെന്നും പ്രദീപ് പറയുന്നു.

Also Read : സൗദിയിൽ ഒരാഴ്ചക്കിടെ 17,000 ത്തോളം നിയമലംഘകരെ പിടികൂടി; ഉടൻ നാടുകടത്തും

സംഗീതിനെ കണ്ടെത്താനായി തോട്ടിലും സമീപപ്രദേശങ്ങളും അഗ്നിരക്ഷാസേനയും പൊലീസും ദിവസങ്ങളോളം തെരച്ചില്‍ നടത്തിയിരുന്നു. സംഗീതിന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി കുടുംബം എസ്പിക്ക് പരാതി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News