ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ; യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം തിരൂര്‍ പുല്ലൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശി ഷബീറലി (40) ആണ് മരിച്ചത്. തിരൂരിലെ കോഴിമുട്ട വിതരണ കേന്ദ്രത്തിലെ ജീവനക്കാരനാണ്. താമസസ്ഥലത്തെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു.

ALSO READ: ചാലക്കുടിയില്‍ ഒഴിഞ്ഞ കെട്ടിടത്തില്‍ അസ്ഥികൂടം കണ്ടെത്തി

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കകൾക്ക് വിട്ടുനൽകും. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി

News Summary- A young man was found dead under mysterious circumstances in Tirur Pullur. Shabeerali, a native of Wayanad Mepadi, died

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News