പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്ന് യുവാവ്; അറസ്റ്റ്

കര്‍ണാടകയില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്ന് യുവാവ്. ബണ്ട്വാള്‍ വിട്ടല്‍ അളികെയിലെ എം ഗൗരിയാണ് കൊല്ലപ്പെട്ടത്. പതിനെട്ട് വയസായിരുന്നു. സംഭവത്തില്‍ മാണിനല്‍കുര്‍ സ്വദേശിയായ പി എ പത്മരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

also read- നേപ്പാളിൽ ബസ് അപകടത്തിൽപ്പെട്ടു; 7 മരണം

ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയെ ആദ്യം പുത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതോടെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

also read- ‘രാജ്യത്ത് ഭക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്നു; പശു സംരക്ഷണത്തിന്റെ പേരില്‍ വേട്ടയാടുന്നു’: മുഖ്യമന്ത്രി

മാര്‍ക്കറ്റിലേക്ക് പോകുന്ന വഴിയിലാണ് യുവതി ആക്രമിക്കപ്പെട്ടത്. പുത്തൂര്‍ വനിത പൊലീസ് സ്റ്റേഷന് പിന്‍വശത്തുവെച്ച് പത്മരാജ് യുവതിയെ ആക്രമിക്കുകയായിരുന്നു. കഴുത്തിലാണ് യുവതിക്ക് കുത്തേറ്റത്. യുവതിയെ കുത്തിവീഴ്ത്തിയ ഉടന്‍ പ്രതി രക്ഷപ്പെട്ടു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News