പൊന്മാനെ പിടികൂടി ശ്വാസം മുട്ടിച്ചും തൂവലുകളില്‍ പിടിച്ചുവലിച്ചും ക്രൂരത; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അറസ്റ്റ്

നീലപൊന്മാനെ പിടികൂടി ക്രൂരത കാട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീയിലെ കേന്ദ്രാപാരയിലാണ് സംഭവം നടന്നത്. പൊന്മാനെ പിടികൂടി വിനോദത്തിനായി ശ്വാസം മുട്ടിക്കുകയും തൂവലുകളില്‍ പിടിച്ച് വലിക്കുകയും ചെയ്തായിരുന്നു യുവാവിന്റെ ക്രൂരത. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത നന്ദ വീഡിയോ പങ്കുവെച്ചതോടെ ഇത് കൂടുതല്‍ ആളുകളിലേക്കെത്തി. വീഡിയോ ചര്‍ച്ചയായതോടെയായിരുന്നു പൊലീസിന്റെ നടപടി.

Also Read- കാമുകനൊപ്പം ഒളിച്ചോടിയപ്പോള്‍ നാട്ടുകാര്‍ തിരിച്ചെത്തിച്ചു; ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി

പൊന്മാന്റെ തലയും കൊക്കും ചേരുന്ന ഭാഗം അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുന്നത് വീഡിയോയില്‍ കാണാം. ശ്വാസം കിട്ടാതെ പൊന്മാന്‍ പിടയുമ്പോള്‍ യുവാവ് അതിന്റെ തൂവലുകളില്‍ പിടിച്ച് വലിക്കുകയാണ്. ഇത് കണ്ട് പൊന്മാനെ പിടിച്ചുനില്‍ക്കുന്ന വ്യക്തിയും വീഡിയോ പകര്‍ത്തുന്ന വ്യക്തിയും പൊട്ടിച്ചിരിക്കുകയാണ്. ഇത്തരം ക്രൂരതകളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ മനുഷ്യര്‍ക്കിടയില്‍ ഉണ്ടെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന കുറിപ്പോടെയായിരുന്നു സുശാന്ത നന്ദ വീഡിയോ പങ്കുവെച്ചത്.

Also Read- മൃതദേഹത്തോട് ചേർന്ന് 3000 വര്‍ഷം പഴക്കമുള്ള വെങ്കല നിര്‍മ്മിത വാള്‍; സംഭവം ജർമ്മനിയിൽ

യുവാവിനെതിരെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇക്കാര്യവും സുശാന്ത നന്ദ വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ക്രൂരത കാട്ടിയവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ എത്രയും വേഗം നിരോധിക്കണമെന്നും സുശാന്ത നന്ദ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News