പുഞ്ചിരിയോടെ പൊലീസിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത്, കരുതല്‍ തടങ്കലിലേക്ക് പോയ യുവാവ്

മാരകമായ ലഹരി ഉപയോഗവും ലഹരി വില്പനയുമാണ് കോട്ടയം കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുലിനെ പൊലീസ് സ്റ്റേഷനിലെത്തിയത്. യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കരുതല്‍ തടങ്കലിലേക്ക് മാറ്റുന്നതെന്ന് പൊലീസ് അറിയിച്ചു. യുവാവിന് ലഹരി മുക്ത ചികിത്സയും ഉറപ്പാക്കും. നല്ല ദിനങ്ങള്‍ വരാനിരിക്കുന്നു എന്ന് എഴുതിയ ടീഷര്‍ട്ട് ധരിച്ച്,  പുഞ്ചിരിയോടെയാണ് കോട്ടയം പൊലീസ് സ്റ്റേഷനില്‍ മാധ്യമങ്ങളുടെ ക്യാമറക്ക് മുന്നില്‍ ബാദുഷ എത്തിയത്.

സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ നടപടികളുമായി ഭാഗമായി ഇത് രണ്ടാമത്തെ തവണയാണ് ഒരാളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നത്. എം.ഡി.എം.എ ഉള്‍പ്പടെയുള്ള മാരക ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും കൈവശം വെക്കുകയും വില്‍ക്കുകയും ചെയ്തതിന് നിരവധി കേസുകളില്‍ പ്രതിയാണ് ബാദുഷ. കരുതല്‍ തടവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പൂജപ്പുര ജയിലിലേക്കാണ് യുവാവിനെ കൊണ്ടുപോവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News