കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് ഒരാൾക്ക് ദാരുണാന്ത്യം; കൊലപാതകമെന്ന് സംശയം

kozhikode railway station

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് ഒരാൾ മരിച്ചു. മരിച്ചത് ചെന്നൈ സ്വദേശിയായ 25 -കാരൻ. തള്ളിയിട്ടതാണോ എന്ന സംശയത്തിൽ ഒരാൾ പൊലീസിൻ്റെ കസ്റ്റഡിൽ. മംഗളൂരു – കൊച്ചുവേളി സ്പെഷ്യൽ ട്രെയിനിൽ നിന്ന് വീണാണ് മരണം. ട്രെയിനിൻ്റെ വാതിൽ ഇരുന്നയാൾ പിന്നീട് ട്രെയിനിൻ്റെ ഇടയിൽപ്പെടുകയായിരുന്നു.

Also Read; ബിജെപി സർക്കാരിന്റെ ക്രൂരമായ യുഎപിഎയുടെ ഇരയാണ് പ്രൊഫ സായിബാബ, മനുഷ്യാവകാശത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ച അദ്ദേഹം രക്തസാക്ഷിയായി ഓർമ്മിക്കപ്പെടും; ബിനോയ് വിശ്വം

മംഗളൂരു – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമ്പോഴാണ് അപകടം നടന്നത്. ട്രെയിനിൽ നിന്നും ട്രാക്കിലേക്ക് വീണാണ് തമിഴ്നാട് കാഞ്ചിപുരം സ്വദേശി ശരവണൻ മരണപ്പെട്ടത്. എസി കോച്ചിൻ്റെ സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്യവെ താഴേക്ക് വിഴുകയായിരുന്നു. ഇയാളെ തള്ളിയിട്ടതാണോയെന്ന സംശയത്തെ തുടർന്ന് കണ്ണൂർ സ്വദേശിയെ റെയിൽവെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Also Read; യുപിയില്‍ മകളുടെ കാമുകനാണെന്നറിയാതെ വാടകകൊലയാളിക്ക് മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി 42 കാരി; ഒടുവില്‍ വമ്പന്‍ ട്വിസ്റ്റ്!

ട്രെയിനിലെ താൽക്കാലിക ജീവനക്കാരനും, ബെഡ് റോളറുമായ കണ്ണൂർ സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്. മരിച്ച ശരവണനെ തള്ളിയിട്ടുന്നതായി കണ്ടു എന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. കമ്പാർട്ട്മെന്റിന്റെ സ്റ്റെപ്പിൽ ഇരിക്കുന്നത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത് എന്നതാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News