ജീപ്പ് കുഴിയില്‍ വീണു; ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തെന്നി ദേഹത്ത് വീണു; യുവാവിന് ദാരുണാന്ത്യം

കുഴിയില്‍ വീണ ജീപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തെന്നിമാറി ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കക്കാടംപൊയില്‍ കരിശുമലയ്ക്ക് സമീപമാണ് സംഭവം നടന്നത്. വാളംതോട് സ്വദേശി കൂനിങ്കിയില്‍ സജിയുടെ മകന്‍ അതിന്‍ ജോസഫ് (25) ആണ് മരിച്ചത്.

also read- യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ

അതിന്‍ ഓടിച്ചിരുന്ന ജീപ്പ് കുഴിയില്‍ വീണതിനെ തുടര്‍ന്നു വണ്ടിയില്‍ നിന്നു പുറത്തിറങ്ങി കല്ലിട്ട് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ ജീപ്പ് തെന്നി നീങ്ങി ദേഹത്ത് കയറി ഇറങ്ങി.

also read- മഴ തുടരുന്നു; കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

അപകടത്തിന് പിന്നാലെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News