ആഴ്ചകള്‍ക്ക് മുന്‍പ് പിതാവിന്റെ മരണം; പിന്നാലെ വാഹനാപകടത്തില്‍ മകന്‍ മരിച്ചു

കോഴിക്കോട് കുന്ദമംഗലത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. തിരുവമ്പാടി പുല്ലൂരമ്പാറ സ്വദേശി ആനന്ദ് വിത്സന്‍ (25) ആണ് മരിച്ചത്. ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആനന്ദിന്റെ ദാരുണാന്ത്യം.

Also Read-സംസ്കാര സമയത്ത് ഭാര്യ രേണു കൊല്ലം സുധിയോട് സംസാരിക്കുന്ന ദൃശ്യങ്ങൾ കണ്ണീരണിയിക്കുന്നത്

ബുധനാഴ്ച രാവിലെ 10 മണിയോടെ കുന്ദമംഗലം ടൗണില്‍വെച്ചായിരുന്നു അപകടം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആംബുലന്‍സിന്റെ പിറകിലായി സഞ്ചരിക്കുകയായിരുന്നു ബൈക്ക് എതിരെ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Also Read-16,000 ഹൃദയശസ്ത്രക്രിയകള്‍ ചെയ്ത ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു 

നാട്ടുകാര്‍ ചേര്‍ന്ന് ആനന്ദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഴ്ചകള്‍ക്ക് മുമ്പാണ് ആനന്ദ് വിത്സന്റെ പിതാവ് മരിച്ചത്. തിനു പിന്നാലെയാണ് ആനന്ദിന്റെയും മരണം. മാതാവ്- മേഴ്‌സി, ബെന്‍സണ്‍, ബിന്‍സി എന്നിവര്‍ സഹോദരങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News