നായ കടിച്ചു; ആശുപത്രിയിലെത്തി ഇഞ്ചക്ഷനെടുത്ത് മടങ്ങവെ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

നായ കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി ഇഞ്ചക്ഷനെടുത്ത് മടങ്ങവെ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പൂവത്തൂരിലാണ് സംഭവം. പൂവത്തൂര്‍ കമല ഭവന്‍ പണയില്‍ വീട്ടില്‍ മധുസൂദനന്‍ നായര്‍-മിനി ദമ്പതികളുടെ മകന്‍ മിഥുന്‍ (ആണ്) മരിച്ചത്. ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.

തിങ്കളാഴ്ച രാവിലെ ജില്ലാ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം നടന്നത്. നായ കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി ഇഞ്ചക്ഷന്‍ എടുത്ത മിഥുന്‍ ബൈക്കില്‍ തിരികെ പോകുമ്പോള്‍ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ മിഥുനെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
അവിവാഹിതനാണ് മിഥുന്‍. സഹോദരന്‍ ദീക്ഷിത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News