ഗര്‍ഭിണിയായ ഭാര്യയെ ഡോക്ടറെ കാണിച്ച് മടങ്ങും വഴി ബസില്‍ നിന്ന് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം

ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച് മടങ്ങും വഴി ബസില്‍ നിന്ന് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം. നഗരൂര്‍ കടവിള പുല്ലുതോട്ടം വിശാല്‍ വിലാസത്തില്‍ ദേവരാജ് (39) ആണ് മരിച്ചത്. കിളിമാനൂര്‍ – ആലംകോട് റോഡില്‍ കടവിളയില്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ദേവരാജിന്റെ ഭാര്യ വിജി അഞ്ച് മാസം ഗര്‍ഭിണിയാണ്.

also read- ‘സംസ്ഥാനത്തെ പൊതുഗതാഗതം മെച്ചപ്പെടുത്തും; സര്‍ക്കാര്‍ ഈ ലക്ഷ്യത്തോടെ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു’: മുഖ്യമന്ത്രി

ഇരുവരും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പോയി മടങ്ങി വരികയായിരുന്നു. ബസില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് ദേവരാജ് തെറിച്ച് റോഡില്‍ വീഴുകയായിരുന്നു. ഉടനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

also read- ‘കള്ളക്കേസാണെന്ന് പറഞ്ഞിട്ട് പോയ ഷാജന്‍ സ്‌കറിയയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്ന ഡോക്യുമെന്റ് ഇതാ’: പി വി അന്‍വര്‍ എംഎല്‍എ

മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. സംഭവത്തില്‍ നഗരൂര്‍ പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News