ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചു കയറി; ഭിന്നശേഷിക്കാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരൻ മരിച്ചു.പത്തുപേര്‍ക്ക് പരിക്കേറ്റു.രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട് കൊടമംഗലം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി കൊല്ലം ജ്യോനകപുറം ഹാർബറിനുള്ളിൽ റോഡിൽവെച്ചാണ് സംഭവം നടന്നത്.

also read:തൃശൂരിൽ ആറാട്ടുപുഴ പൂരത്തിനിടെ ആനകൾ ഇടഞ്ഞോടി നിരവധി പേർക്ക് പരിക്കേറ്റു

തമിഴ്നാട് സ്വദേശികളായ 10 ഓളം പേരുടെ മേൽ മദ്യലഹരിയിൽ ബൈക്ക് ഓടിച്ച് കയറ്റി.തമിഴ്നാട് സ്വദേശി പരശുറാം ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ രാജി സരസ്വതി എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബൈക്കോടിച്ച പള്ളിത്തോട്ടം സ്വദേശി സിബിൻ പൊലീസ് കസ്റ്റഡിയിൽ ആണ്.

also read: അരവിന്ദ് കെജ്‍രിവാളിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News