ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ വെന്തു മരിച്ചു

ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ വെന്തു മരിച്ചു.ഇടുക്കി കമ്പംമെട്ടിന് സമീപം തമിഴ്നാട് വീരപാണ്ടിയിലാണ് സംഭവം.യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസിൽ ഇരുചക്രവാഹനം കൂട്ടിയിടിക്കുകയായിരുന്നു.ബസിനടിയിൽ അകപ്പെട്ട ബൈക്ക് യാത്രികനാണ് വെന്ത് മരിച്ചത് .തേനി സമധർമപുരം സ്വദേശി അരസാംഗമാണ് (57) മരിച്ചത്.

 ബൈക്ക് ബസിൽ ഇടിച്ച ശേഷം അരസാംഗത്തിനൊപ്പം ബസിനടിയിൽ അകപ്പെടുകയായിരുന്നു.എന്നാൽ ബസ് പിന്നെയും മുമ്പോട്ട് പോയതോടെ ബൈക്കിന് തീ പിടിച്ചു.യാത്രക്കാർ നിലവിളിച്ചതോടെ ബസ് നിർത്തുകയും യാത്രക്കാർ ഇറങ്ങി ഓടി രക്ഷപ്പെടുകയും ചെയ്തു.ഇതേ സമയം അരസാംഗം ബസ്സിനടിയിൽ വെന്ത് മരിക്കുകയായിരുന്നു. പിന്നീട് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി അരമണിക്കൂറോളം പണിപ്പെട്ടാണ് തീ അണയ്ക്കുവാൻ സാധിച്ചത്.സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: മുവാറ്റുപുഴയിൽ തോട്ടിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

അതേസമയം മുവാറ്റുപുഴയിൽ കാറും ബസും കൂട്ടിയിടിച്ച് മുത്തച്ഛനും രണ്ടരവയസുള്ള കൊച്ചുമകളും മരിച്ചു. തങ്കച്ചന്‍ (70), എസ്താര്‍ (രണ്ടര വയസ്) എന്നിവരാണ് മരിച്ചത്. വൈകീട്ട് 3.50 ഓടെ പുതുവേലി ചോരക്കുഴി പാലത്തിന് സമീപമായിരുന്നു അപകടം.നിയന്ത്രണം വിട്ട കാര്‍ ടൂറിസ്റ്റ് ബസുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ തങ്കച്ചന്റെ ഭാര്യ, മകൻ മരുകൾ എന്നിവർക്കും ഗുരുതമായി പരിക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News