പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം

പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചുതെറിപ്പിച്ച യുവാവിന് ദാരുണാന്ത്യം.വിഴിഞ്ഞം മുക്കോല സ്വദേശി വിപിൻ വിദ്യാധരൻ (42) ആണ് മരിച്ചത്. തിരുവനന്തപുരം കോവളം കല്ലുവെട്ടാൻ കുഴി ബൈപ്പാസിന് സമീപമാണ് അപകടമുണ്ടായത്. പ്രഭാത സവാരിക്ക് പോയ വിപിനെ നിയന്ത്രണം വിട്ടു വന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ജീവനക്കാരനാണ് മരിച്ച വിപിൻ.

ALSO READ: മാലിന്യമുക്ത നവകേരളം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്

അതേസമയം കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം. കാർ മറിഞ്ഞ് നടന്മാരായ അർജുൻ അശോകനും , സംഗീത് പ്രതാപിനും മാത്യു തോമസിനും പ രിക്കേറ്റു. എംജി റോഡിൽ പുലർച്ചെ 1: 30 ഓടെയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. രണ്ട് ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു.

ബ്രൊമാൻസ് എന്ന ചിത്രത്തിൻ്റെ ചെയ്‌സിംഗ് സീൻ ചിത്രീകരിക്കുന്നതിനിടെയാണ് കാർ മറിഞ്ഞത്.  റോഡരുകിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും കാർ തട്ടിയിരുന്നു.തലകീഴായി മറിഞ്ഞ ചലച്ചിത്ര പ്രവർത്തകരുടെ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News