വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരന്‍ സൂര്യാഘാതമേറ്റ് മരിച്ചു

വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരന്‍ സൂര്യാഘാതമേറ്റ് മരിച്ചു. ഹൈദരാബാദിലെ കുമുരും ഭീം ആസിഫാബാദിലാണ് സംഭവം നടന്നത്. ഗുണ്ട്‌ല തിരുപ്പതി എന്ന 32കാരനാണ് മരിച്ചത്.

Also Read- പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അകത്താക്കി

ഇന്നലെ ഉച്ചയ്ക്കായിരുന്നു മഞ്ചേരിയല്‍ സ്വദേശിനിയായ യുവതിയുമായി ഗുണ്ട്‌ലയുടെ വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹത്തിന്റെ ക്ഷണം പൂര്‍ത്തിയായിരുന്നില്ല. ഗുഡ്‌ലബോറിയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും ക്ഷണിക്കുന്നതിനായി പോയപ്പോഴായിരുന്നു ഗുണ്ട്‌ലയ്ക്ക് സൂര്യാഘാതമേറ്റത്. പിന്നാലെ ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടു. ആരോഗ്യനില മോശമായതോടെ ബന്ധുക്കള്‍ യുവാവിനെ കൗത്താലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read- കാട്ടുപൂച്ചയുടെ കടിയില്‍ നിന്ന് പേവിഷബാധ; കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം

ഇവിടത്തെ ചികിത്സയിലും ആരോഗ്യനില മോശമായി. തുടര്‍ന്ന് അദ്ദേഹത്തിന് മറ്റ് രണ്ട് ആശുപത്രികളില്‍ എത്തിച്ച് ചികിത്സ നല്‍കി. എന്നാല്‍ ചികിത്സ ഫലം കാണാതെ വരികയും ഇന്നലെ പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News