പാലക്കാട് യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു

പാലക്കാട് ചിറ്റൂരില്‍ യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ചിറ്റൂര്‍ വാല്‍മുട്ടി സ്വദേശി ജയകൃഷ്ണനാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. അതേസമയം ചിറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലെ
മൈക്രോ ഫിനാന്‍സുകാരുടെ ഭീഷണിയെ തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ജയകൃഷ്ണന്‍ വായ്പ്പ എടുത്തിരുന്നെങ്കിലും തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനത്തിലെ മാനേജരും ജീവനക്കാരിയും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം.

മൈക്രോ ഫൈനാന്‍സ്‌കാര്‍ക്ക് തുക നല്‍കുന്നതിനായി ഭാര്യ സഹോദരന്മാരെ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തിയെങ്കിലും വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ ഓടിളക്കി പരിശോധിച്ചപ്പോഴാണ് ജയകൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സിപിഐ എം, ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ സ്ഥാപനത്തിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News