കോഴിക്കോട് കനോലി കനാലിൽ കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട് കനോലി കനാലിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം സ്വദേശി പ്രവീൺ ദാസ് ആണ് മരിച്ചത്. കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ഓഫീസ് അസിസ്റ്റന്‍റായിരുന്നു പ്രവീൺ ദാസ്.

ഞായറാഴ്ച രാത്രി എഴരയോടെ സരോവരം പാർക്കിനോട് ചേർന്ന ഭാഗത്തുവെച്ച് ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ കനാലിലേക്ക് വീണാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചെളിയിൽ പുതഞ്ഞു പോയതിനാൽ സ്ഥലത്ത് ഉണ്ടായിരുന്നവർ ഉടൻ വിവരം പൊലീസിലും അഗ്നിശമനസേനയെയും അറിയിച്ചു. പിന്നീട് സ്കൂബ ടീം എത്തി നടത്തിയ തിരച്ചിലിൽ ആണ് പ്രവീണിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഒമ്പതരയോടെയാണ് പ്രവീണിന്‍റെ മൃതദേഹം പുറത്തെടുത്തത്.

Also read: ആലപ്പുഴയിൽ വാഹനാപകടത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചു

പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Kozhikode, Kerala News, Accident, Drowning, Sarovaram Park, Kerala Police, Conolly Canal

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here