കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ തൃശൂര്‍ സ്വദേശി ലോറികയറി മരിച്ചു. ധര്‍മശാലയിലാണ് സംഭവം. തൃശൂര്‍ ചേര്‍പ്പ് മുത്തുള്ളിയാല്‍ വെളുത്തേടത്തു വീട്ടില്‍ രാജന്‍-രാജി ദമ്പതികളുടെ മകന്‍ സജേഷ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതരയോടെ ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപത്താണ് അപകടം.
also read- ‘ഇതുവരെ സംഭവിക്കാത്ത അഭൂതപൂര്‍ണമായ മാറ്റത്തിന് പുതുപ്പള്ളി തയ്യാറെടുക്കുന്നു’: ജെയ്ക് സി തോമസ്
ആന്തൂര്‍ വ്യവസായ മേഖലയില്‍ പ്ലൈവുഡ് കയറ്റാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ ലോറി പകല്‍ റോഡരികില്‍ നിര്‍ത്തിയിട്ടതാണ്. സജീഷ് അടിയില്‍ കിടക്കുന്നത് അറിയാതെ ഡ്രൈവര്‍ ലോറിയെടുത്തപ്പോള്‍ കാലുകളിലൂടെ കയറിയിറങ്ങി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡ്രൈവര്‍ തമിഴ്‌നാട് നാമക്കല്‍ സ്വദേശി ജോര്‍ജിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റീല്‍ ഫാബ്രിക്കേഷന്‍ പണിക്കാരനായ സജേഷ് 5 വര്‍ഷമായി തളിപ്പറമ്പിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുകയാണ്. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പില്‍. സഹോദരന്‍: അജീഷ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here