സംഘര്‍ഷം ഹൃദയാഘാതമുണ്ടാക്കി; മധ്യവയസ്‌കന്റെ മരണത്തില്‍ യുവാവ് അറസ്റ്റില്‍

വയനാട്ടിലെ മാരപ്പന്‍മൂല അങ്ങാടിയില്‍ സംഘര്‍മുണ്ടായതിന് പിന്നാലെ ഹൃദയാഘാതം മൂലം മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 56കാരനായ അയ്‌നാംപറമ്പില്‍ ജോണാണ് മരിച്ചത്. സംഭവത്തില്‍ ജോണിന്റെ ബന്ധുക്കളുടെ പരാതിയില്‍ 42കാരനായ വെളളിലാംതൊടുകയില്‍ ലിജോ അബ്രഹാമാണ് അറസ്റ്റിലായത്. ഞായാറാഴ്ച വൈകിട്ട് മാരപ്പന്‍മൂല അങ്ങാടിയില്‍ വച്ച് ജോണും ലിജോയും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. പിന്നാലെ ജോണ്‍ വീട്ടിലെത്തി. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ALSO READ: ലോക സിനിമയിലേക്കൊരു കിളിവാതിൽ: 29ാമത് ഐഎഫ്എഫ്കെക്ക് ഡിസംബർ 13 ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഉടന്‍ പുല്‍പ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചു. മര്‍ദനമേറ്റതിനാലാണ് ജോണ്‍ മരിച്ചതെന്ന ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പിന്നാലെ അവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ലിജോയെ കഴിഞ്ഞദിവസം തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം ഹൃദയാഘാതമാണെന്നും സംഘര്‍ഷം ഹൃദയാഘാതത്തിന് ഇടയാക്കിയെന്നും വ്യക്തായി. ഡോക്ടര്‍ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഇന്ന് വൈകിട്ടോടെ ജോണിന്റെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

ALSO READ: പെണ്‍കുട്ടിയെ വിഡിയോ കോള്‍ ചെയ്തു; പിന്നാലെ തിരുവല്ലയില്‍ 21കാരന്‍ തൂങ്ങിമരിച്ചു

A young man has been arrested in the case of the death of a middle-aged man due to heart attack after a scuffle broke out in Marappanmula Market in Wayanad. 56-year-old Aynamparampil John died. On the complaint of John's relatives, 42-year-old Vellilamthodukail Lijo Abraham was arrested.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News