ഡയപ്പർ വാങ്ങാൻ പോയി: മകന്റെ നൂലുകെട്ട് ദിവസം യുവാവും ഭാര്യാസഹോദരിയും വാഹനാപകടത്തിൽ മരിച്ചു

kochi accident death

മകന്റെ നൂലുകെട്ട് ദിവസം യുവാവിനും ഭാര്യാസഹോദരിക്കും വാഹനാപകടത്തിൽ ദാരുണാന്ത്യം. കാസറഗോഡ് തൃക്കരിപ്പൂർ സ്വദേശി സൂഫിയാൻ, കടവന്ത്ര സ്വദേശി മീനാക്ഷി എന്നിവരാണ് മരിച്ചത്. സൂഫിയാന്റെ മകന് വേണ്ടി ഡയപ്പർ വാങ്ങാൻ പോയതായിരുന്നു ഇരുവരും.

ALSO READ; ശബ്ദം മാറ്റിയാൽ ആരും കണ്ടുപിടിക്കില്ലെന്ന് വിചാരിച്ചോ? പിവി അൻവറിനെതിരെയുള്ള പ്രതിഷേധ ജാഥയുടെ വിഡിയോയിൽ കൃത്രിമം വരുത്തി പ്രചരിപ്പിച്ച് കോൺഗ്രസ്

ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു ഈ ദാരുണ സംഭവം ഉണ്ടായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് തൂണിൽ ഇടിച്ച് സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

ALSO READ; നാടകം ഏറ്റില്ല! മാതാപിതാക്കളിൽ നിന്നും പണം തട്ടാൻ തട്ടിക്കൊണ്ടുപോകൽ നാടകം, യുപിയിൽ യുവാവും സുഹൃത്തും അറസ്റ്റിൽ

തേവരലൂർദ്‌ മാതാപള്ളിക്ക്‌ എതിർവശത്താണ് അപകടം ഉണ്ടായത്. അപകടസ്ഥലത്ത് വെച്ചുതന്നെ ഇരുവരും മരിച്ചിരുന്നു.

ENGLISH SUMMARY: Man died on the same day of his son’s naming ceremony day

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News