പാര്‍ക്ക് ചെയ്തിരുന്ന വാന്‍ ദേഹത്തുകൂടി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

എറണാകുളം വാളകത്ത് വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാന്‍ ദേഹത്തുകൂടി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. വാളകം കുന്നയ്ക്കാല്‍ സ്വദേശി നന്ദുവാണ് മരിച്ചത്. അപകടം സംഭവിച്ച് ഉടന്‍ തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read: തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയും കാറ്റും ശക്തമാകും

ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. യാത്ര കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ നന്ദു വാഹനം പാര്‍ക്ക് ചെയ്തശേഷം വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പാര്‍ക്ക് ചെയ്തിരുന്ന വാഹനം തനിയെ നീങ്ങി റോഡിലേക്ക് വരുന്നത് കണ്ട് നിയന്ത്രക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.

നന്ദു വാഹനത്തിന്റെ അടിയില്‍പ്പെടുകയും, വാഹനം ദേഹത്തുകൂടി കയറി ഇറങ്ങുകയുമായിരുന്നു. വീടിനും, വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിനും ഇടയിലുള്ള തോട്ടിലേക്കാണ് നന്ദു വീണത്.

Also Read: പനമ്പള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News