പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; യുവാവിനെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ വെട്ടിക്കൊന്നു

Murder

പെണ്‍കുട്ടിയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്ത യുവാവിനെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ വെട്ടിക്കൊന്നു. ഒഡീഷയിലെ ഭുവനേശ്വറിലെ രഘുനാഥ് നഗറിലാണ് സംഭവം. രഘുനാഥ് നഗര്‍ സ്വദേശിയായ ജഗത് മല്ലിക്(30) എന്നയാളാണ് കൊല്ലപ്പെട്ടത്.

പെണ്‍കുട്ടിയെ ശല്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 12ാം ക്ലാസ് വിദ്യാര്‍ഥികളാണ് പ്രതികള്‍. പെണ്‍കുട്ടിയെ ശല്യം ചെയ്തതില്‍ വഴക്ക് പറഞ്ഞതാണ് പ്രകോപനമായത്.

Also Read : കണ്ണില്ലാത്ത ക്രൂരത! മഹാരാഷ്ട്രയിൽ നാലുവയസുകാരിയെ പീഡിപ്പിച്ച 19-കാരൻ അറസ്റ്റിൽ

ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജഗത് മല്ലിക്കിന്റെ വാഹനം പ്രതികള്‍ തടഞ്ഞു. തുടര്‍ന്ന് പ്രതികളും ജഗതും തമ്മില്‍ വാക്കേറ്റമുണ്ടായി. വെട്ടേറ്റ് റോഡില്‍ ചോരവാര്‍ന്ന് കിടക്കുകയായിരുന്നു ഇയാള്‍. ജഗത് മല്ലിക്കിന്റെ ശരീരത്തില്‍ വെട്ടേറ്റതിന്റെ നിരവധി പാടുകളുണ്ടായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News