എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം

എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം. വൈക്കം ടി.വി പുരത്ത് ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് എഴുന്നള്ളിപ്പിനിടെ ഇടഞ്ഞത്.

ALSO READ: ഓൺലൈൻ ട്രേഡിംഗിൽ പാർട്ട് ടൈം ജോലി നൽകാം; ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ

പിന്നിൽ നിന്നിരുന്ന രണ്ടാം പാപ്പാൻ ചെങ്ങനാശ്ശേരി സ്വദേശി സാമിച്ചൻ (25) തള്ളിയിട്ട ശേഷം ചവിട്ടുകയായിരുന്നു. ഉടൻ തന്നെ ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

ALSO READ: സുഗന്ധഗിരി ആദിവാസി ഭൂമിയിലെ മരംകൊള്ള; ഒമ്പതുപേർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News