കോട്ടയത്ത് കോണ്‍ക്രീറ്റ് ഭാഗം തകര്‍ന്ന് തലയില്‍ വീണു; ലോട്ടറിക്കട ജീവനക്കാരന് ദാരുണാന്ത്യം

കോട്ടയം നഗരമധ്യത്തില്‍ കോണ്‍ക്രീറ്റ് ഭാഗം തകര്‍ന്ന് തലയില്‍ വീണ് ലോട്ടറിക്കട ജീവനക്കാരന് ദാരുണാന്ത്യം. മീനാക്ഷി ലക്കി സെന്റര്‍ ജീവനക്കാരനും പായിപ്പാട് കല്ലുപ്പറമ്പ് വീട്ടില്‍ കെ.ജെ എബ്രഹാമിന്റെ മകന്‍ ജിനോ (46) ആണ് മരിച്ചത്. രാജധാനി ഹോട്ടലില്‍ നിന്ന് കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്ന് റോഡില്‍ നില്‍ക്കുകയായിരുന്ന ജിനോയുടെ തലയില്‍ വീഴുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.

also read- ബില്‍ക്കീസ് ബാനു കേസ്; പ്രതികളെ എങ്ങനെ മോചിപ്പിക്കും? ഗുജറാത്ത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

കോട്ടയം നഗരസഭയിലുള്ള ഊട്ടി ലോഡ്ജ് കെട്ടിടം ബലക്ഷയത്തെ തുടര്‍ന്ന് പൊളിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരു വശത്താണ് ഇപ്പോള്‍ അപകടം ഉണ്ടായ രാജധാനി ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഹോട്ടലില്‍ അറ്റകുറ്റപണി നടത്തുന്നതിനെതിരെ നഗരസഭ നോട്ടീസ് അടക്കം നല്‍കിയിരുന്നു. ഇതിനിടെയാണ് കെട്ടിടത്തിലെ ജനലിന്റെ ബീമിനോട് ചേര്‍ന്ന ഭാഗം ഇടിഞ്ഞ് വീണ് അപകടം ഉണ്ടായിരിക്കുന്നത്.

also read- പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്; സുധാകരന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

ജോലിയ്ക്ക് ശേഷം പുറത്തിറങ്ങി വീട്ടിലേയ്ക്കു പോകാന്‍ നില്‍ക്കുകയായിരുന്നു ജിനോ. ഈ സമയത്താണ് കോണ്‍ക്രീറ്റ് ഭാം തകര്‍ന്നു വീണത്. ഉടന്‍ തന്നെ ജിനോയെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News