ഹെലികോപ്റ്ററിൻ്റെ റോട്ടർ ബ്ലേഡ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ഹെലികോപ്റ്ററിൻ്റെ റോട്ടർ ബ്ലേഡ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഞായറാഴ്ചയാണ് സംഭവം. കേദാർനാഥ് ധാമിൽ ഹെലികോപ്റ്റർ പ്രവർത്തിപ്പിക്കുന്ന കമ്പനിയിലെ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ ഉത്തരാഖണ്ഡ് സർക്കാർ സ്ഥാപനമായ ഗർവാൾ മണ്ഡൽ വികാസ് നിഗം ​​ലിമിറ്റഡിന്റെ (ജിഎംവിഎൻ) ഹെലിപാഡിലാണ് സംഭവം.യാത്രാ ക്രമീകരണങ്ങൾ വിലയിരുത്താനായി പോകവെയായിരുന്നു മരണം സംഭവിച്ചത്. പരിശോധനയ്ക്കിടെ ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡുകളുടെ പരിധിയിലാണ് ഇയാൾ വന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവിന്റെ മരണം സ്ഥിരീകരിച്ചിരുന്നുവെന്ന് രുദ്രപ്രയാഗ് എസ്പി വിശാഖ അശോക് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ശനിയാഴ്ച അക്ഷയതൃതീയ ദിനത്തിൽ
കേദാർനാഥിൽ ചാർ ധാം യാത്ര ആരംഭിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ അപകടമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News