കുത്തിയൊലിച്ചൊഴുകുന്ന അഴുക്കുചാലില്‍ വീണ് 32കാരന്‍ മുങ്ങിമരിച്ചു; വീഡിയോ

ശക്തമായ മഴയെ തുടര്‍ന്ന് കുത്തിയൊലിച്ചൊഴുകുന്ന അഴുക്കുചാലില്‍ 32കാരന്‍ മുങ്ങിമരിച്ചു. ബംഗളൂരുവിലാണ് സംഭവം. കാല്‍ തെന്നി അഴുക്കുചാലില്‍ വീണ 32കാരനായ ലോകേഷ് എന്ന യുവാവ് ഒലിച്ചുപോകുകയായിരുന്നു. അഞ്ചുകിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കെമ്പപുര അഗ്രഹാര മേഖലയില്‍ വച്ച് അഴുക്കുചാലില്‍ വീണ യുവാവിന്റെ മൃതദേഹം അഞ്ചുകിലോമീറ്റര്‍ അകലെ മൈസൂരു റോഡില്‍ ബയതരായണപുര പ്രദേശത്ത് നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഴുക്കുചാലില്‍ മഴവെള്ളം കുത്തിയൊലിച്ച് ഒഴുകുമ്പോള്‍ ആഴം നോക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് അപകടം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കാല്‍ തെന്നി ലോകേഷ് അഴുക്കുചാലില്‍ വീഴുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News