നീരാളിയുടെ കൈകള്‍ അന്നനാളത്തില്‍ കുടുങ്ങി; 82കാരന് ദാരുണാന്ത്യം

ജീവനുള്ള നീരാളിയെ ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണം കഴിച്ച 82കാരന് ദാരുണാന്ത്യം. ദക്ഷിണ കൊറിയന്‍ നഗരമായ ഗ്വാങ്ജുവിലാണ് സംഭവം നടന്നത്. നീരാളിയുടെ കൈകള്‍ അന്നനാളത്തില്‍ കുടുങ്ങി ശ്വാസം മുട്ടലനുഭവപ്പെട്ടതിനെ തുടർന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ മരണപെട്ടത്. ജീവനുള്ള നീരാളിയെ ഉപയോഗിച്ച് നിർമ്മിക്കുന്ന ‘സാന്‍ നാക്ജി’ എന്ന വിഭവമാണ് ഇയാളുടെ മരണത്തിനിടയാക്കിയത്. ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചേങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ALSO READ:ഗുജറാത്തില്‍ കൂട്ട ആത്മഹത്യ; മരിച്ചവരില്‍ കുട്ടികളും

ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ഭക്ഷണങ്ങളിലൊന്നായാണ് സാന്‍ നാക്ജി വിശേഷിക്കപ്പെട്ടിട്ടുള്ളത്. ദക്ഷിണ കൊറിയയിൽ ജീവനുള്ള നീരാളിയില്‍ ഉപ്പും കടുകെണ്ണയും പുരട്ടി കഴിക്കാറുണ്ട്. 2003ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ഓള്‍ഡ് ബോയിലെ ഒരു രംഗത്തിന് ശേഷമാണ് സാന്‍ നാക്ജി വൈറലായത്. വിനോദ സഞ്ചാരികളില്‍ കൂടുതലും ഈ വിഭവം കഴിക്കാറുണ്ട്.മുൻപും ഇത് കഴിച്ച് അപകടം ഉണ്ടായിട്ടുണ്ടെങ്കിലും വീണ്ടും ഈ വിഭവം കഴിക്കാൻ ആളുകൾ എത്തുന്നു എന്നാണ് ഹോട്ടലുടമകളും പറയുന്നത്.

ALSO READ:തെറ്റുകൾ തിരുത്താം, പേര് ചേർക്കാം; പുതിയ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

ജീവനുള്ള നീരാളിയെന്നാണ് സാന്‍ നാക്ജി എന്നതുകൊണ്ടു അര്‍ത്ഥമാക്കുന്നത്. എന്നാല്‍ വിളമ്പുന്നതിന് തൊട്ട് മുന്‍പ് കൊന്നശേഷം അനങ്ങുന്ന നിലയില്‍ നീരാളിയുടെ കൈകള്‍ മുറിച്ചാണ് വിഭവം തീന്‍ മേശയിലെത്തുക. ഇതിനാല്‍ നീരാളി അനങ്ങുന്നത് പോലെ കാണുന്നതിനാലാണ് ഈ വിഭവത്തിന് ജീവനുള്ള നീരാളിയെന്ന് പേര് വന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News