ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണു; യുവാവിന് ദാരുണാന്ത്യം

ഭാര്യയുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീണ യുവാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. പെരുമ്പാവൂര്‍ സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ മനീഷാണ് മരിച്ചത്.

കിണറിന്റെ വക്കത്തിരുന്ന് മനീഷ് ഭാര്യയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം. സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് ഫോണ്‍ സംഭാഷണം നിലച്ചതോടെ പല തവണ യുവതി വിളിച്ചു നോക്കി. എന്നാല്‍ കിട്ടാതിരുന്നതോടെ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മനീഷിനെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് മനീഷിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News