ഉറങ്ങാന്‍ നേരം പാമ്പുകടിയേറ്റ് 22കാരന് ദാരുണാന്ത്യം; പാമ്പിനെ പിടിച്ച് ചിതയില്‍ വെച്ച് കത്തിച്ച് നാട്ടുകാര്‍, സംഭവം ഛത്തീസ്ഗഡില്‍

രാത്രി ഉറങ്ങാന്‍ നേരം കിടക്ക ശരിയാക്കുന്നതിനിടെ 22 വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. ഛത്തീസ്ഗഡിലെ കോര്‍ബയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ദിഗേശ്വര്‍ രത്തിയ എന്ന യുവാവിനെയാണ് പാമ്പ് കടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവാവിനെ ബൈഗമര്‍ ഗ്രാമത്തിലെ തന്റെ വീടിനുള്ളില്‍ വെച്ച് കടുത്ത വിഷമുള്ള പാമ്പ കടിക്കുകയായിരുന്നു. പാമ്പ് കടിച്ച കാര്യം യുവാവ് വീട്ടുകാരെ അറിയിക്കുകയും പിന്നാലെ കോര്‍ബയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ യുവാവ് മരിച്ചു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ കടിച്ച പാമ്പിനെ പിടിച്ച് ഒരു കൂടയില്‍ അടച്ച് സൂക്ഷിച്ചു. പിന്നീട് ഇതിനെ ഒരു വടിയില്‍ കയര്‍ ഉപയോഗിച്ച് ബന്ധിച്ചു.

വീട്ടില്‍ നിന്ന് യുവാവിന്റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയപ്പോള്‍ കൂടെ പാമ്ബിനെയും വടിയില്‍ കെട്ടി കൊണ്ടുപോയി. പിന്നീട് യുവാവിന്റെ ചിതയില്‍ തന്നെ വെച്ച് പാമ്പിനെയും കത്തിക്കുകയായിരുന്നു.

പാമ്പ് ഇനി മറ്റാരെയെങ്കിലും കടിക്കുമെന്ന ഭയത്താലാണ് ചെയ്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ നാട്ടുകാര്‍ക്കെതിരെ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് കോര്‍ബ സബ് ഡിവിഷണല്‍ ഓഫീസര്‍ ആഷിശ് ഖേല്‍വാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News