ക്രിക്കറ്റ് മത്സരത്തില്‍ സിക്‌സ് അടിച്ചു; പിന്നാലെ ക്രീസില്‍ കുഴഞ്ഞുവീണ് മരിച്ച് യുവാവ്

മഹാരാഷ്ട്രയിലെ താനെയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ യുവാവ് കുഴഞ്ഞ് വീണുമരിച്ചു. ക്രീസില്‍ ബാറ്റ് ചെയ്തുകൊണ്ട് നില്‍ക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. അവസാനപന്ത് നേരിട്ട യുവാവ് അത് സിക്‌സര്‍ അടിച്ചു. പിന്നാലെ തളര്‍ന്ന് വീഴുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ALSO READ:  ഇത് ഉണ്ടെങ്കില്‍ ചോറിന് വേറെ ഒരു കറിയും വേണ്ട; തയാറാക്കാം വെറൈറ്റി ഞണ്ട് മസാല

പിങ്ക് ജെഴ്‌സില്‍ മത്സരിക്കാന്‍ എത്തിയ യുവാവ് അടുത്ത ഡെലിവറിക്കായി കാത്തിരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. കൂടെ കളിച്ചവര്‍ പെട്ടെന്നു തന്നെ അദ്ദേഹത്തിനരികിലെത്തി ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും എല്ലാ ശ്രമങ്ങളും വിഫലമായി.

ALSO READ:  ‘ഇവിടം പോസിറ്റീവ് വൈബ്‌സ് നല്‍കുന്നു…’ സുശാന്ത് സിംഗിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ താമസമാക്കി ഈ യുവതാരം!

മരിച്ചയാളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മരണകാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News