വധുവിനും വരനുമൊപ്പം ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; നടുക്കുന്ന വീഡിയോ

വിവാഹ വേദിയില്‍ വരനും വധുവും നൃത്തം ചെയ്യുന്നതിനിടെ ബന്ധുവായ യുവാവ് വേദിയില്‍ അറ്റാക്ക് വന്ന് കുഴഞ്ഞുവീണ് മരിച്ചു. റായ്പൂരിലാണ് സംഭവം. ബലോഡ് ജില്ലക്കാരനായ ഭീലായി സ്റ്റീല്‍ പ്ലാന്റിലെ എന്‍ജിനിയര്‍ ദിലീപ് രൗജ്കര്‍ എന്നയാളാണ് മരിച്ചത്.

വിവാഹവേദിയില്‍ വരനും വധുവിനുമൊപ്പം നൃത്തം ചെയ്ത അദ്ദേഹം വിശ്രമിക്കാനായി വേദിയില്‍ ഇരുന്നപ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തളര്‍ന്നു വീഴുകയായിരുന്നു. ഡാന്‍സിനിടെ ഇദ്ദേഹം കുഴഞ്ഞുവീഴുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഛത്തീസ്ഗഡിലെ ഡോംഗര്‍ഡില്‍ മരുമകളുടെ കല്യാണത്തിനായി എത്തിയാതായിരുന്നു അദ്ദേഹം. വേദിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ദിലീപിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News