മൂന്ന് ലിറ്റർ രക്തം ഛർദിച്ചു, പിന്നാലെ മരണം; അമിത മദ്യപാനം മൂലം യുവാവിന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് ഡോക്ടർ

alcohol

മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി നമുക്ക് അറിയാം. എങ്കിലും അതിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് പലർക്കും തിരിച്ചറിയാൻ കഴിയാറില്ല. മദ്യപാനം ആരോഗ്യത്തിന് ഹാനീകരം എന്ന് പറയുമ്പോൾ തന്നെ ചിരിച്ചുകൊണ്ട് അതിനെ തള്ളുന്നവരാണ് പലരും.  എന്നാൽ അതിന്റെ വ്യാപ്തിയുടെ ആഴം മനസ്സിലാക്കി തരുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ALSO READ: 22കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

സ്ഥിരം മദ്യപാനിയായിരുന്ന ഒരാൾ മൂന്ന് ലിറ്റർ രക്തം ഛർദിച്ച് മരിച്ച വാർത്തയാണിത്.  ‘ലിവർ ഡോക്ടർ’ എന്നറിയപ്പെടുന്ന പ്രശസ്ത കരൾ രോഗ വിദഗ്ധൻ ഡോ.സിറിയക് എബി ഫിലിപ്പാണ് അദ്ദേത്തിന്റെ പേഷ്യന്റ് ആയിരുന്ന ഒരു വ്യക്തിക്ക് മദ്യപാനം മൂലം നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്.

ALSO READ: മജിസ്‌ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു; ദമ്പതികള്‍ അറസ്റ്റില്‍

39 -കാരനായിരുന്ന ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നു. ഇതോടെ ഇയാളുടെ പല ആന്തരികാവയവങ്ങളും തകരാറിലായി. ഒരു ദിവസം മദ്യപിച്ച് മൂന്ന് ലിറ്ററോളം രക്തം ഛർദിച്ചു.തുടർന്ന് അബോധാവസ്ഥയിലായ ഇയാളെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് ഇയാളെ മാറ്റിയിരുന്നു.

ALSO READ: സിനിമാ മേഖലയിലെ ചൂഷണം; പ്രത്യേക അന്വേഷണസംഘം നാളെ യോഗം ചേരും

നല്ല രീതിയിൽ സാമ്പത്തിക ഭദ്രതയുള്ള ആളായിരുന്നു ഇയാളെന്നും ഡോക്ടർ എടുത്ത് പറയുന്നുണ്ട്.  കാരണം പണം നമ്മുടെ പക്കൽ എത്രത്തോളം ഉണ്ടെങ്കിലും ആരോഗ്യസ്ഥിതി അത്രത്തോളം വഷളായാൽ നമുക്ക് പിന്നീട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന അവബോധം നൽകുകയാണ് ഡോക്ടർ. ഇയാളുടെ വൃക്ക അടക്കം തകരാറിലായിരുന്നു.

ALSO READ: ടെസ്റ്റ് ഡ്രൈവിനിടെ അപകടം; രണ്ടര കോടി രൂപയുടെ കാർ പൂർണമായും തകർന്നു, യുവതിക്കെതിരെ കേസ്

ശ്വാസ തടസ്സം അടക്കം നേരിട്ട ഇയാൾക്ക് കഴിയുന്നതിന്റെ പരമാവധി ചികിത്സ നൽകാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ മദ്യപാനം അത്രത്തോളം അദ്ദേത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചിരുന്നു. അതുകൊണ്ട് ജീവൻ രക്ഷിക്കാൻ   കഴിഞ്ഞില്ലെന്ന് പറയുകയാണ് ഡോക്ടർ തന്റെ പോസ്റ്റിൽ.

ALSO READ: ‘ലൈംഗിക ചുഷണം അനുഭവിച്ചിട്ടില്ല, പക്ഷേ കരാര്‍ ഒപ്പിട്ട പല മുഖ്യധാരാ സിനിമകളില്‍ നിന്നുവരെ തന്നെ ഒഴിവാക്കിയിട്ടുണ്ട്’: പ്രിയങ്ക

മദ്യപിക്കാൻ ഇപ്പോഴും കൂടെയുണ്ടായിരുന്ന സുഹൃത്തക്കൾ ആശുപത്രിയിലായിരുന്ന യുവാവിനെ കാണാൻ പോലും എത്തിയിരുന്നില്ല. ഭാര്യയും കുട്ടിയും മാത്രമാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഒരു ആപത്ത് വരുമ്പോൾ നമുക്ക് നാം മാത്രമേ ഉണ്ടാകൂ എന്നും അതിനാൽ തന്നെ നമ്മുടെ ആരോഗ്യത്തെ  പറ്റി ചിന്തിച്ചുകൊണ്ട് വേണം നാം സ്വയം മുന്നോട്ട് പോകാൻ എന്നതുകൂടി പറഞ്ഞുവെക്കുകയാണ് ഡോക്ടർ  സിറിയക്  എബി ഫിലിപ്സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here