പാമ്പുകടിയേറ്റ് ചികിത്സ തേടി തിരിച്ചെത്തിയതിന് പിന്നാലെ വീണ്ടും പാമ്പ് കടിച്ചു; യുവാവിന് ദാരുണാന്ത്യം

പാമ്പുകടിയേറ്റ് ചികിത്സ തേടി തിരിച്ചെത്തിയതിന് പിന്നാലെ വീണ്ടും പാമ്പ് കടിയേറ്റ യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ പൊഖ്‌റാനിലാണ് സംഭവം നടന്നത്. ജസബ് ഖാനെന്ന 44കാരനാണ് മരിച്ചത്.

Also Read- ജ്യേഷ്ഠനായ തന്റെ വിവാഹം നടത്താതെ അനുജന്റെ വിവാഹം നടത്തി; അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് പിടിയില്‍

ഇക്കഴിഞ്ഞ ജൂണ്‍ 20നാണ് ജസബ് ഖാന് കാലില്‍ പാമ്പു കടിയേല്‍ക്കുന്നത്. ഇടന്‍ തന്നെ അദ്ദേഹത്തെ പൊഖ്‌റാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇരുപത്തിയാറിന് ജസബ് വീട്ടില്‍ തിരിച്ചെത്തി. പിറ്റേ ദിവസം വീണ്ടും ജസബ്ഖാന്റെ അടുത്ത കാലില്‍ പാമ്പ് കടിക്കുകയായിരുന്നു. ഇത്തവണ ജോധ്പുരിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ജസബ് ഖാന് ജീവന്‍ നഷ്ടമായത്.

Also read-  വളര്‍ത്തു പൂച്ചകളുടെ മരണകാരണമറിയണം; ജഡത്തിന് കാവലിരുന്ന് വൃദ്ധ ദമ്പതികള്‍

ആദ്യം പാമ്പ് കടിയേറ്റതില്‍ നിന്ന് പൂര്‍ണമായി മോചിതനാവാത്തതിനാലാകാം രണ്ടാമത് കടിയേറ്റയുടന്‍ യുവാവ് മരിച്ചതെന്നാണ് ഡോക്ടര്‍മാരുടെ അനുമാനം. അണലിയുടെ ഇനത്തില്‍പ്പെട്ട ‘ബന്ദി’ എന്ന പാമ്പാണ് ജസബിനെ കടിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രാജസ്ഥാനിലെ മരുപ്രദേശത്താണ് ഈ പാമ്പിനെ കണ്ടുവരുന്നത്. ജസബിനെ കടിച്ച പാമ്പിനെ വീട്ടുകാര്‍ തല്ലിക്കൊന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News