കഴുത്തിൽ പെരുമ്പാമ്പിനെ ചുറ്റി അഭ്യാസ പ്രകടനം: 60-കാരന് ദാരുണാന്ത്യം

snake

കഴുത്തിൽ പെരുമ്പാമ്പിനെ ചുറ്റി അഭ്യാസ പ്രകടനം നടത്തിയ അറുപത് വയസ്സുകാരൻ പാമ്പ് കഴുത്തിൽ ചുറ്റിമുറുകിയതോടെ ശ്വാസംമുട്ടി മരിച്ചു. ജാർഖണ്ഡിലെ ജംഷെഡ്പൂരിലാണ് സംഭവം.റോഡിന് മദ്ധ്യേ നിന്നുകൊണ്ട് അഭ്യാസ പ്രകടനം കാണിക്കുകയായിരുന്നു അറുപതുകാരനായ ഹേമന്ത് സിംഗ്. ഇയാൾ പലരിൽ നിന്നും പണവും പിരിച്ചെടുത്തു.

ALSO READ: തട്ടിക്കൊണ്ടുപോയ കുട്ടിയോട് സ്വന്തം മകനെപ്പോലെ വാത്സല്യം: ഒടുവിൽ പിരിയാൻ വയ്യാതെ തേങ്ങി ഇരുവരും

ഇതിനിടെ പാമ്പ് അപ്രതീക്ഷിതമായി കഴുത്തിൽ ചുറ്റി മുറുകുകയായിരുന്നു. പാമ്പിന്റെ ചുറ്റഴിക്കാൻ ഇയാൾ പരമാവധി ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല.ഇതോടെ ശ്വാസതടസ്സം ഉണ്ടായി മരണപ്പെടുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെരുമ്പാമ്പിനെ വനം വകുപ്പിന്കൈമാറി. മരിച്ച ഹേമന്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News