ന്യൂയോര്‍ക്ക് സബ്‌വേ ട്രെയിനില്‍ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്ന് സഹയാത്രികന്‍; കൊലയ്ക്ക് കൂട്ടുനിന്ന് രണ്ടുപേര്‍

ന്യൂയോര്‍ക്കില്‍ ട്രെയിനില്‍ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്ന് സഹയാത്രികന്‍. ന്യൂയോര്‍ക്ക് സബ്‌വേ ട്രെയിനിലാണ് സംഭവം. ട്രെയിനില്‍ ബഹളംവെച്ചു എന്നുകാണിച്ചാണ് യുവാവിനെ സഹയാത്രികന്‍ കൊന്നത്. രണ്ട് പേരുടെ സഹായത്തോടെ മറ്റ് യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് യുവാവ് കൃത്യം നടത്തിയത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ ജുവാന്‍ ആല്‍ബര്‍ട്ടോ വാസ്‌ക്വസ് തന്റെ ഫോണില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കുവച്ചു. ഇതോടെ സംഭവം വാര്‍ത്തയാകുകയായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ പങ്കുവെച്ച വീഡിയോ ഭീകരത സൃഷ്ടിക്കുന്നതാണ്. നിലത്തുവീണ് കിടക്കുന്ന യുവാവിനെ സഹയാത്രികന്‍ കഴുത്ത് ഞെരിക്കുന്നതും പ്രാണന്‍ രക്ഷാര്‍ത്ഥം ഇയാള്‍ പിടയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ മറ്റ് രണ്ട് പേര്‍ ഇയാളുടെ കൈകാലുകള്‍ പിടിച്ചും മരണം ഉറപ്പാക്കുന്നതുവരെ കൈഞരമ്പ് പിടിച്ചുകൊണ്ട് നില്‍ക്കുന്നതും വീഡിയോയില്‍ ഉണ്ട്. മരിച്ചെന്ന് ഉറപ്പായതോടെയാണ് മൂന്ന് പേരും പിടിവിടുന്നത്.

കൊലനടത്തിയ യുവാവിനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചശേഷം വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ട യുവാവിന് മുപ്പതു വയസുണ്ടെന്നാണ് വിവരം. ഇയാളുടെ മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News