ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മാള കുഴൂര്‍ സ്വദേശി കൊടിയന്‍ വീട്ടിൽ ജോയ്‌സന്‍(42) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ പരിയാരം സി എസ് ആര്‍ കടവിലെ കൊമ്പന്‍ പാറ തടയണയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇയാൾ. വെള്ളത്തിൽ നീന്തുന്നനിടെ മുങ്ങി പോവുകയായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

ALSO READ: ചൂലുമായെത്തിയ മഹിള മോർച്ച പ്രവർത്തകർ സ്ത്രീകളേയും കുട്ടികളേയും വിരട്ടിയോടിച്ചു; ബീച്ചിൽ സദാചാര ഗുണ്ടായിസവുമായി ബിജെപി

രണ്ട് മാസത്തോളമായി പരിയാരത്തുള്ള കാറ്ററിങ് സ്ഥാപനത്തിൽ പാചകക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ചാലക്കുടി പൊലീസിൻ്റെ നേതൃത്വത്തിൽ പുതുക്കാടും, ചാലക്കുടിയിലും നിന്നുള്ള സ്‌കൂബ ടീം അംഗങ്ങൾ നടത്തിയ തിരച്ചിലിൽ വൈകിട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പിന്നീട് ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ALSO READ: കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ ഹൈക്കമാൻഡ് മോദിയും അമിതാ ഷായുമാണോ? മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News