കല്യാണം കഴിഞ്ഞ് പത്താം ദിവസം; വിരുന്നിനെത്തിയ നവവരൻ പുഴയിൽ മുങ്ങി മരിച്ചു

കോഴിക്കോട് ഭാര്യ വീട്ടിൽ വിരുന്നിനെത്തിയ നവവരൻ പുഴയിൽ മുങ്ങി മരിച്ചു. കോഴിക്കോട് പേരാമ്പ്ര മേപ്പയൂരിൽ ബഷീർ – റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷൻ ( 24 ) ആണ് പുഴയിൽ മുങ്ങി മരിച്ചത്. കഴിഞ്ഞ 21 നായിരുന്നു റോഷന്റെ വിവാഹം നടന്നത് . എടരിക്കോട് ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകൾ റാഹിബയെ ആയിരുന്നു റോഷൻ വിവാഹം കഴിച്ചത്.

തിങ്കളാഴ്ച വീട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം കടലുണ്ടി പുഴയിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കൂടെയുള്ളവർ രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു.

also read: തിരുവനന്തപുരത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

അതേസമയം നാലുദിവസം മുന്നേ കാസർകോട് പയസ്വിനി പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളുടെ മക്കളായ മൂന്നു കുട്ടികൾ മുങ്ങിമരിച്ചിരുന്നു. ക്രിസ്മസ് വെക്കേഷന് എരിഞ്ഞിപ്പുഴയിലെ കുടുംബ വീട്ടിലെത്തിയ കുട്ടികൾ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപ്പെടുകയായിരുന്നു. എരിഞ്ഞിപ്പുഴ സ്വദേശി അഷ്റഫ്-ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷ്റഫിന്റെ സഹോദരൻ മജീദന്റെ മകൻ സമദ് (13) ഇവരുടെ സഹോദരി റംലയുടെയും സിദ്ദിഖിന്റെയും മകൻ റിയാസ്(17) എന്നിവരാണ് മുങ്ങി മരിച്ചത്. ഫയർഫോഴ്സും പ്രദേശവാസികളും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News