മുവാറ്റുപുഴയിൽ തോട്ടിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

മുവാറ്റുപുഴ കൂത്താട്ടുകുളത്ത് യുവാവ് മുങ്ങി മരിച്ചു.കുളമ്പാടം ചേരുകുന്നേൽ ജിൻസൺ മത്തായി (28 ) ആണ് മരിച്ചത്. ഇന്ന് മൂന്നുമണിയോടെ കരിപ്പാൽ പാലത്തിനു സമീപം സുഹൃത്തുക്കൾക്കൊപ്പം തോട്ടിൽ കുളിക്കുന്നതിനിടെയാണ് സംഭവം നടന്നത്.കൂത്താട്ടുകുളം ഫയർഫോഴ്സ് സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

also read: ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

അതേസമയം ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ദേശമംഗലം വറവട്ടൂർ ചെങ്ങനാകുന്നു തടയണക്ക് സമീപം ആണ് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചത്. ഓങ്ങല്ലൂർ പാറപ്പുറം വരമംഗലത്ത് വീട്ടിൽ 17 വയസ്സ് ഉള്ള മുഹമ്മദ് ഫർഹാൻ ആണ് മരണപ്പെട്ടത്. സുഹൃത്തുക്കളായ നാലുപേർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഫർഹാനെ കാണാതാവുകയായിരുന്നു.
ഉടൻതന്നെ കൂട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു അഗ്നി ശമന സേന അംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി തിരിച്ചിൽ ആരംഭിച്ചു. ഷോർണൂരിൽ നിന്നും പട്ടാമ്പിയിൽ നിന്നും എത്തിയ അഗ്നിശമന സേന അംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് ഫർഹാനെ കണ്ടെത്തിയത്.ഉടൻ തന്നെ ഫർഹാനെ പട്ടാമ്പി സേവന ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News