വനംവകുപ്പ് പിടികൂടി സംബാൽപൂർ മൃഗശാലയിൽ എത്തിച്ച നരഭോജിയായ പുള്ളിപ്പുലിക്ക് ഒടുവിൽ പ്രണയ സാഫല്യം. നുവാപാഡയിൽ നിന്നുള്ള എട്ട് വയസ്സ് പ്രായം കണക്കാക്കുന്ന രാജ എന്ന പുള്ളിപ്പുലിയാണ് ആറ് വയസ്സുകാരിയായ റാണി എന്ന പെൺപുലിയുമായി ‘പ്രണയ’ത്തിലായത്.
2022-ൽ നുവാപാഡ ജില്ലയിൽ രണ്ടുപേരെ കൊല്ലുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തെ തുടർന്ന് ജനങ്ങളുടെ പേടി സ്വപ്നവും വനംവകുപ്പിന്‍റെ നോട്ടപ്പുള്ളിയുമായിരുന്ന രാജയെ 2023 നവംബർ 5 നാണ് നിരവധി ശ്രമങ്ങൾക്ക് ശേഷം വനപാലകർ കൂട്ടിലാക്കിയത്. തുടർന്ന് ഹിരാകുഡ് വന്യജീവി ഡിവിഷന്‍റെ കീഴിലുള്ള സംബാൽപൂർ മൃഗശാലയിലെ രക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. ഈ സമയം ആറ് വർഷം മുമ്പ്, വനത്തിൽ നിന്ന് രക്ഷപ്പെടുത്തിക്കൊണ്ട് വന്ന റാണിയെന്ന പെൺ പുള്ളിപ്പുലി മാത്രമാണ് കൂട്ടിൽ ഉണ്ടായിരുന്നത്.
ALSO READ; അവസാന ടേക്ക്ഓഫിന് ഒരുങ്ങി വിസ്താര; തിങ്കളാഴ്ചയോടെ എയർ ഇന്ത്യയിൽ ലയിക്കും
റാണിക്ക് കൂട്ടായാണ് രാജ എത്തിയതെങ്കിലും ഏകദേശം പതിനൊന്നു മാസം ക്വാറന്‍റീനിൽ പാർപ്പിച്ച് നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയതിനു ശേഷമാണ് ശേഷമാണ് രാജയെ റാണിയുടെ കൂട്ടിലേക്ക് മാറ്റിയത്. ഇരുവരുടെയും പെരുമാറ്റ വ്യതിയാനങ്ങൾ പഠിക്കുന്നതിനായി ഇവർ 24×7 നിരീക്ഷണത്തിലായിരുന്നു. റാണിയും രാജയും പരസ്‌പരം പൊരുത്തപ്പെടുന്നതായി തങ്ങൾ കണ്ടെത്തിയതായും ഒരു മാസത്തോളം പരസ്പരം സൗഹൃദപരമായി ആശയവിനിമയം നടത്തുന്നത് നിരീക്ഷിച്ച ശേഷമാണ് ഒരു കൂട്ടിലേക്ക് രണ്ടു പേരെയും മാറ്റിയതെന്ന് മൃഗശാല അധികൃതർ പറഞ്ഞു.
ഇരുവരും നല്ല രീതിയിൽ സ്നേഹ പ്രകടനങ്ങൾ നടത്തുന്നുണ്ടെന്നും അഞ്ചു ദിവസത്തിനകം ഇണ ചേരൽ നടക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ കൂട്ടിച്ചേർത്തു. 24 മണിക്കൂറും നിരീക്ഷണം നടത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി വനം വകുപ്പ് സിസിടിവി ക്യാമറകൾ കൂട്ടിൽ സ്ഥാപിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here