ട്രെഡ്മില്ലില്‍ ഓടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 24കാരന് ദാരുണാന്ത്യം

ജിമ്മിലെ ട്രെഡ്മില്ലില്‍ ഓടുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ദില്ലിയിലെ രോഹിണിയിലാണ് ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബി-ടെക് ബിരുദാധാരിയായ സാക്ഷം പ്രുതി എന്ന 24കാരന്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

Also Read : ‘വെറുത്തുപോയി, ഇനിയാർക്കും ഇത്തരത്തിൽ തോന്നാത്ത വിധം കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണം’; മണിപ്പൂർ ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് അക്ഷയ്കുമാർ

രാവിലെ 7.30ഓടെ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ സാക്ഷം പ്രുതി വൈദ്യുതാഘാതമേറ്റ് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വൈദ്യുതാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തില്‍ മനഃപൂര്‍വമായ നരഹത്യയടക്കമുള്ള വകുപ്പുകള്‍ ചുമത്തി ജിം മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. രോഹിണിയിലെ സെക്ടര്‍ 15-ല്‍ ജിംപ്ലെക്സ് ഫിറ്റ്നസ് സെന്ററിലായിരുന്നു ഇയാള്‍ വ്യായാമം ചെയ്ത് വന്നിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News