വധുവിൻ്റെ മാതാവിനെയും വരൻ്റെ പിതാവിനെയും കാണാതായി; സംഭവം മക്കള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷം: ഒളിച്ചോടിയെന്ന് പരാതി

ഉത്തര്‍പ്രദേശിൽ വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ മാതാവും പ്രതിശ്രുത വരന്റെ പിതാവിനേയും കാണാനില്ലെന്ന് പരാതി. മക്കള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് ഇരുവരെയും കാണാതായത്. ഇരുവരും ഒളിച്ചോടിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

ALSO READ: ‘എന്നെ കൊന്നാലും പറയൂല’, കാമുകിയോട് ഫോണിന്റെ പാസ്‍വേഡ് പറയാതിരിക്കാൻ യുവാവ് കടലിൽ ചാടി; സംഭവം ഫ്ലോറിഡയിൽ: വീഡിയോ

ഷക്കീൽ എന്നയാളാണ് വധുവിന്റെ അമ്മയുമായി ഒളിച്ചോടിയെന്ന് കുടുംബം ആരോപിക്കുന്നത്. സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. മകനും മകളും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത് മുതൽ ഷക്കീലും യുവതിയും തമ്മിൽ ഫോണിലൂടെ സൗഹൃദം ആരംഭിച്ചെന്നും തുടർന്ന് രണ്ടുമാസത്തിനിപ്പുറം ഇരുവരെയും കാണാതാവുകയുമായിരുന്നു.

ALSO READ: ‘അറുപതുകളിലെ ബോംബയെക്കാൾ വലിയ തിരിച്ചടി ഇന്നത്തെ ബെംഗളൂരുവിൽ മലയാളികൾക്കും തമിഴർക്കും തെലുങ്കർക്കും ഉണ്ടാകും’, കാരണം കോൺഗ്രസ് തന്നെ: എൻ പി ഉല്ലേഖ്

അതേസമയം, കാണാതായ സ്ത്രീക്ക് വിവാഹനിശ്ചയം കഴിഞ്ഞ മകള്‍ ഉള്‍പ്പെടെ ആറ് മക്കളാണുള്ളത്. ഷക്കീലാകട്ടെ പത്ത് മക്കളുടെ പിതാവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News