‘മരണത്തിനും തോല്‍പ്പിക്കാനാകാത്ത പ്രണയം’; വൈറലായി വയോധികന്റെ വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് സര്‍ബത്ത് വാങ്ങി മരിച്ചു പോയ ഭാര്യയുടെ ചിത്രത്തിന് നേരെ കാണിച്ച ശേഷം അത് കുടിക്കുന്ന ഒരു വയോധികന്റെ ദൃശ്യങ്ങളാണ്.

സൈക്കിളിലെത്തിയ വയോധികന്‍ റോഡിനു സമീപത്തുള്ള ഒരു കടയില്‍ നിന്ന് സര്‍ബത്ത് വാങ്ങുകയും തുടര്‍ന്ന് കൈവശമുള്ള ഭാര്യയുടെ ഫോട്ടോയിലേക്ക് ഈ സര്‍ബത്ത് ഗ്ലാസ് നീട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് അദ്ദേഹം ആസര്‍ബത്ത് കുടിക്കുന്നതും ദൃശ്യങ്ങലില്‍ വ്യക്തമാണ്.

ഗുര്‍പിന്ദര്‍ സന്ദു എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ‘ഇന്ന് ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ വിഡിയോ. ഇതുപോലെയുള്ള സ്നേഹം എല്ലാവരും അര്‍ഹിക്കുന്നു.’- എന്നാണ് വിഡിയോയ്ക്കു താഴെ ഒരാള്‍ കമന്റ് ചെയ്തത്.

എന്താണ് യഥാര്‍ഥ പ്രണയം എന്ത് ചോദിച്ച ഒരാള്‍ക്ക് ഞാന്‍ ഈ വിഡിയോ കാണിച്ചു കൊടുത്തു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആളുകളാണ് വീഡിയോ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News