അമിതമായി ചിരിച്ചു; ഒടുവില്‍ ബോധം പോയി, ഇങ്ങനെയും സംഭവിക്കാം! ഡോക്ടര്‍ പറയുന്നു

നമ്മളെല്ലാവരും പൊട്ടിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. നിയന്ത്രണമില്ലാതെ ചിരിച്ചു പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അമിതമായാല്‍ എന്തും പ്രശ്‌നമാണെന്ന് തെളിഞ്ഞ മറ്റൊരു സംഭവമാണ് ഹൈദരാബാദിലെ ന്യൂറോളിജിസ്റ്റായ ഡോ. സുധീര്‍ കുമാര്‍ പങ്കുവച്ചിരിക്കുന്നത്.

ALSO READ:  ജനങ്ങള്‍ക്കുമേല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ് മോദി സര്‍ക്കാര്‍; പാല്‍ വില വര്‍ധനയില്‍ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ

എക്‌സിലൂടെയാണ് ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍ ഇക്കാര്യം വിശദീകരിച്ചത്. 53 വയസുകാരനായ ശ്യാം എന്ന വ്യക്തിയാണ് അമിതമായ ചിരി മൂലം ബോധം നഷ്ടപ്പെട്ട് ആശുപത്രിയില്‍ അഡ്മിറ്റായത്. കുടുംബത്തോടൊപ്പം ടിവിയില്‍ കോമഡി പരിപാടി കണ്ടുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടയില്‍ ചായയും കുടിക്കുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് ഒരു തമാശ കണ്ട് അദ്ദേഹം ചിരി തുടങ്ങിയത്. കൈയില്‍ നിന്നും ചായക്കപ്പ് നിലത്തുവീണു, ശരീരം ഒരു വശത്തേക്ക് ചാഞ്ഞു, പിന്നീട് കസേരയില്‍ നിന്നും അദ്ദേഹം നേരെ താഴേക്ക് വീഴുകയാണ് ചെയ്തത്.

ALSO READ: കെൽട്രോണിൽ ഡിസൈനിങ് കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഭയന്നുപോയ കുടുംബം ആംബുലന്‍സ് വിളിച്ച് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. കുറച്ച് നിമിഷങ്ങള്‍ കഴിഞ്ഞതോടെ അദ്ദേഹം പഴയനിലയിലായി. ്്അദ്ദേഹത്തിന്റെ മെഡിക്കല്‍ ഹിസ്റ്ററി പരിശോധിച്ചതോടെ അദ്ദേഹത്തിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമായി. അമിതമായി ചിരിമൂലം തലച്ചോറിലേക്കുള്ള രക്തഓട്ടം കുറഞ്ഞുണ്ടാകുന്ന ബോധക്ഷയമാണ് അദ്ദേഹത്തിന് സംഭവിച്ചത്. ഇത് മൂലം രക്തസമ്മര്‍ദം കുറയും. ഇത് വളരെ അസാധാരണമായി മാത്രമുണ്ടാകുന്ന ഒരു പ്രക്രിയയാണ് മാത്രമല്ല ഹൃദയമിടിപ്പും കുറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News