ഭാര്യയുമായി വഴക്ക്; ഷോറൂമിലെ 20 കാറുകള്‍ അടിച്ച് തകർത്ത് യുവാവ്, സംഭവം തമിഴ്നാട്ടിൽ

ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് 20 കാറുകള്‍ അടിച്ച് തകർത്ത് യുവാവ്. തമിഴ്‌നാട്ടിലെ കൊളത്തൂരിലാണ് സംഭവം. സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂമിലെ ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് യുവാവ് അടിച്ച് തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് 35കാരനായ ഭൂബാലൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായുള്ള കുടുംബപ്രശ്‌നമാണ് യുവാവിന്റെ പരാക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ALSO READ: ഒരു നൂറ്റാണ്ടിന്റെ പ്രണയകഥ; അവരിപ്പോഴും പ്രാണയിക്കുന്നു തര്‍ക്കങ്ങളില്ലാതെ

തിങ്കളാഴ്ച രാവിലെയാണ് ഷോറൂം ഉടമ കാറുകള്‍ അടിച്ചുതകര്‍ത്ത നിലയില്‍ കാണുന്നത്. ഇതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകുകയും പിന്നീട് നടത്തിയ അന്വേഷണത്തിൽ സംഭവം പുറത്തുവരുകയുമായിരുന്നു. ലഹരി വിമുക്ത കേന്ദ്രത്തില്‍ നിന്ന് രണ്ടു ദിവസം മുന്‍പ് പുറത്തിറങ്ങിയ ഭൂബാലന്‍ നേരെ ഗ്യാരേജിലേക്കാണ് പോയത്. തുടര്‍ന്ന് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യയെ സംശയിച്ചാണ് യുവാവിന്റെ ഈ അതിക്രമം.

ALSO READ: ‘കൊണ്ട് പോടാ നിന്റെ ആഖ്യയും ആഖ്യാതവും’: ബഷീറിൽ നിന്ന് കടമെടുത്ത് ആർഷോയുടെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News