തമിഴ്നാട്ടിൽ ഭാര്യയും കാമുകനും ചേര്‍ന്ന് മകനെ വിറ്റു; പരാതിയുമായി ഭർത്താവ്

ഭാര്യയും കാമുകനും ചേര്‍ന്ന് മകനെ വിറ്റുവെന്ന് കളക്ടർക്ക് പരാതി നൽകി ഭർത്താവ്. തമിഴ്നാട്ടിലെ പെരമ്പല്ലൂരിലാണ് സംഭവം. ശരവണനാണ് ഭാര്യ ദിവ്യ, കാമുകന്‍ ദിനേശ് എന്നിവർക്കെതിരെ പരാതി നൽകിയത്. നാല് കുട്ടികളാണ് ശരവണനും ദിവ്യയ്ക്കും. ഇതില്‍ ഒരുമാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയെ 10,000 രൂപയ്ക്ക് വിറ്റുവെന്നാണ് ശരവണന്റെ ആരോപണം.

ALSO READ: കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ച നിലയിൽ

കാമുകനൊപ്പം പോയ ഭാര്യ പെരമ്പല്ലൂരിലെ കാളത്തൂര്‍ എന്ന സ്ഥലത്തുള്ള ഒരു കുടുംബത്തിന് കുട്ടിയെ വിറ്റുവെന്നും ശരവണന്റെ പരാതിയിൽ പറയുന്നു. തന്റെ മറ്റ് രണ്ട് കുട്ടികളെയും വിൽക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും ശരവണന്‍ ആരോപിക്കുന്നു. ഇയാളുടെ പരാതി കളക്ടർ പൊലീസിന് കൈമാറി.

ALSO READ: കുമാരനാശാന് ആദരവുമായി കെ പി കുമാരന്‍; നൂറാം ചരമ വാര്‍ഷികത്തിന് വീണ്ടും ഗ്രാമവൃക്ഷത്തിലെ കുയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News