‘പ്രണയം പകയായി’, കാമുകിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അതേ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തു’; കാലിന് പരിക്കേറ്റ യുവതി ചികിത്സയിൽ

കാമുകിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അതേ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തു. ബുധനാഴ്ച സൗത്ത് കൊൽക്കത്തയിലാണ് സംഭവം നടന്നത്. കാമുകിക്ക് നേരെ ആദ്യം വെടിയുതിർത്ത യുവാവ് പിന്നീട് പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നുവെന്ന് പൊ ലീസ് പറഞ്ഞു.

ALSO READ: ‘കള്ളൻ കപ്പലിൽ തന്നെ’, മനുഷ്യക്കടത്ത് കേസിൽ ബിജെപി നേതാവ് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിൽ

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സന്തോഷ്പൂർ സ്വദേശിയായ രാജേഷ് കുമാർ സാഹുവാണ് സംഭവത്തിൽ മരണപ്പെട്ടത്. കാലിന് വെടിയേറ്റ യുവതിയെ പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ALSO READ: ‘പാർട്ടിക്ക് ശേഷം ബാക്കി വന്ന മദ്യം വീട്ടിൽ കൊണ്ടുപോയി’, സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്: സംഭവം ഗോവയിൽ

സാഹചര്യ തെളിവുകൾ പ്രകാരം യുവതിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, ബന്ധം വഷളായതിനെ തുടർന്ന് ഇരുവരും വാക്കേറ്റം ഉണ്ടാവുകയും യുവാവ് യുവതിക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk