തൃശൂരില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍ പനമുക്കില്‍ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമുക്ക് സ്വദേശി ആഷിക്കിന്റ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂബാ ടിമിന്റെയും എന്‍ഡിആര്‍എഫിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടന്നത്.

Also Read- പത്തനംതിട്ടയില്‍ യുവാവ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

ഇന്നലെ വൈകിട്ട് ആറു മണിയോടെ ആണ് സംഭവം നടന്നത്. പുത്തന്‍വെട്ടിക്കായല്‍ വഴിയിലുള്ള വലിയ കോള്‍ പാടത്തിന് നടുവിലായാണ് വള്ളം മറിഞ്ഞത്. ആഷിക്കിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ നീന്തിരക്ഷപ്പെട്ടിരുന്നു. ആഷിക്കിന് നീന്തല്‍ വശമില്ലാതിരുന്നതിനാല്‍ മുങ്ങിത്താഴുകയായിരുന്നു. അപകടവിവരമറിഞ്ഞ് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ അടക്കമുള്ളവര് സംഭവ സ്ഥലത്തെത്തിയിരുന്നു.

Also Read- നന്മ ചെയ്യാന്‍ പരിമിതികള്‍ തടസമല്ല; അര്‍ബുദബാധിതര്‍ക്ക് മുടി മുറിച്ചു നല്‍കി മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച 13കാരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News