എടവണ്ണയില്‍ മരിച്ച യുവാവിന്റെ ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റ പാടുകള്‍; കൊലപാതകമെന്ന് സംശയം

മലപ്പുറം എടവണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതെന്ന സംശയത്തില്‍ പൊലീസ്. ഇയാളുടെ ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റ പാടുകള്‍ കണ്ടെത്തി. നെഞ്ചിലടക്കം മൂന്നിടത്താണ് വെടിയേറ്റത്. തലയ്ക്ക് പിന്നില്‍ അടേയറ്റ പരുക്കും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഇന്നലെയാണ് എടവണ്ണ സ്വദേശി റിദാന്‍ ബാസിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം റിദാനെ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് എടവണ്ണ ചെമ്പുകുത്ത് മലയിലെ ആളൊഴിഞ്ഞ സ്ഥലത്ത് റിദാന്റെ മൃതദേഹം കണ്ടെത്തിയത്.

നിലമ്പൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എടവണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ സ്റ്റേഷനുകളിലെ സിഐമാരും പൊലീസുകാരും സ്ഥലത്തെത്തി. പ്രദേശത്ത് വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലഹരി മരുന്ന് സംഘങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News